വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ ഭരണകൂടം. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അമേരിക്കയില്‍ സ്ഥിരീക...
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പുതിയ ഭരണകൂടം. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി.
ഇതേതുടര്‍ന്ന് ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അമേരിക്കന്‍ പൗരത്വമില്ലാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.
മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈനും നിര്‍ബന്ധമാക്കി. അടുത്ത മാസത്തോടെ കോവിഡ് മരണനിരക്ക് അഞ്ചു ലക്ഷത്തോളമാകുമെന്നും അതിനാല്‍ കര്‍ശന നിയന്ത്രണ സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭരണം കൈയൊഴിയുന്നതിന് മുന്‍പായി മുന്‍ പ്രസിഡന്റ് ട്രംപ് യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ ജനുവരി 26 മുതല്‍ യാത്രാവിലക്ക് വീണ്ടും പ്രാബല്യത്തിലാക്കി ബൈഡന്‍ ഭരണകൂടം ഉത്തരവിറക്കി.
Keywords: America, Travel restrictions, Joe Biden government, Jan 26
COMMENTS