തിരുവനന്തപുരം: ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി സീറ്റുകളില്‍ കാഴ്ചക്കാരെ അനുവദിച്ചുകൊണ്ട് സിനിമ തിയറ്ററുകള്‍ ജനുവരി അഞ്ചു മുതല്‍ തുറക്കാമെന...
തിരുവനന്തപുരം: ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ പകുതി സീറ്റുകളില്‍ കാഴ്ചക്കാരെ അനുവദിച്ചുകൊണ്ട് സിനിമ തിയറ്ററുകള്‍ ജനുവരി അഞ്ചു മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ ലഭിക്കുന്ന തിയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം ഒപ്പം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളുടെ ഉത്സവങ്ങളിലെ കലാപരിപാടികള്‍ നടത്താനും അനുമതി നല്‍കി.
സ്‌പോര്‍ട്‌സ്, നീന്തല്‍ പരിശീലനങ്ങള്‍ക്ക് അനുമതിയായി. ഇന്‍ഡോറില്‍ പരമാവധി 100 പേരെയും ഔട്ട്‌ഡോറില്‍ പരമാവധി 200 പേരെയുമാണ് ഒരു പരിശീലന വേദിയില്‍ അനുവദിക്കുക.
പുതിയ വര്‍ഷത്തില്‍ പത്തിന പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിതര്‍ക്കും വയോധികര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്നതാണ് ഏറ്റവും പ്രധാന പദ്ധതി. ഇതിന്‍പ്രകാരം മസ്റ്ററിംഗ്, പെന്‍ഷന്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, അത്യാവശ്യ മരുന്നുകള്‍ തുടങ്ങിയവ എല്ലാം വീട്ടിലെത്തും.
ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ഇതിനുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുക.
രാജ്യാന്തര വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്താനുള്ള പദ്ധതിയും കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സഹായവും കൗമാരക്കാര്‍ക്കും ക്കും കുട്ടികള്‍ക്കും പോഷകാഹാരം ലഭ്യമാക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അഴിമതിയെക്കുറിച്ച് വിവരം രഹസ്യമായി നല്‍കുന്നതിനുവേണ്ടി പ്രത്യേക അഥോറിറ്റി രൂപീകരിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. വിവരങ്ങള്‍ നല്‍കുന്നതിന് ഓഫീസില്‍ പോകേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായ സംവിധാനവും സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കും.
Keywords: Kerala, Coronavirus, Pinarayi Vijayan, Theaters

							    
							    
							    
							    
COMMENTS