തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറന്നു. രാവിലെ ഒന്‍പത് മണി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. കോവിഡ് മഹാമാരിയെ തു...
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറന്നു. രാവിലെ ഒന്‍പത് മണി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്‍പത് മാസങ്ങളോളമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ അണുവിമുക്തമാക്കിയശേഷമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. കൂട്ടംകൂടാന്‍ അനുവദിക്കുകയില്ല, മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് നിര്‍ബന്ധമായും പരിശോധിക്കും. ഒന്നിടവിട്ട സീറ്റുകളാണ് കാണികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്കും കാണികള്‍ക്കുമായി ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രദര്‍ശനം. ആദ്യഘട്ടത്തില്‍ മൂന്നു ഷോയാണ് ഉണ്ടാവുക, വരും ദിവസങ്ങളില്‍ ഇത് വര്‍ദ്ധിപ്പിക്കും. വിജയ് നായകനാകുന്ന മാസ്റ്ററാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.
Keywords: Theaters, open, Today, Master
COMMENTS