തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന...
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിനാല്‍ സംസ്ഥാനത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത് തത്കാലത്തേയ്ക്കു മാറ്റിവച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചതാണിത്. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണം തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതിനാല്‍ പോളിയോ മരുന്നു വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
Keywords: Kerala, Pulse Polio, Immunization, KK Shylaja
COMMENTS