ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാംഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വാക്സിന് സ്വീകരിക്കുമെന്നു സൂചന. ഇതോടൊപ്പം സംസ്...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാംഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വാക്സിന് സ്വീകരിക്കുമെന്നു സൂചന. ഇതോടൊപ്പം സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കുമെന്നാണ് സൂചന.
രാജ്യത്തെ അന്‍പത് വയസ്സിനു മുകളിലുള്ള എല്ലാ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വാക്സിന് നല്കാന് ധാരണയായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവഴി ജനങ്ങളില്‍ ആത്മവിശ്വാസം ഉയര്‍ത്താനാണ് നടപടി.
ജനുവരി 16 നാണ് രാജ്യത്ത് ആദ്യഘട്ട വാക്സിന് വിതരണം തുടങ്ങിയത്. രാജ്യത്ത് ഇതുവരെ 7.86 ലക്ഷം പേര് വാക്സിന് സ്വീകരിച്ചു.
അതേസമയം വാക്സിന് കുത്തിവയ്പ്പില്‍ ഭിന്നശേഷിക്കാരെയും മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം സംഘടനകള്‍ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തുറന്ന കത്തെഴുതി.
Keywords: PM Narendra Modi, Covid vaccination, Second round
COMMENTS