മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് തങ്ങളുടെ വസതിലായിരുന്നു കൂടിക്കാഴ്ച. മെത്ര...
മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് തങ്ങളുടെ വസതിലായിരുന്നു കൂടിക്കാഴ്ച.
മെത്രാപ്പൊലീത്തമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മുസ്ലിം ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് സന്ദര്‍ശനത്തിനെത്തിയതിനെതിരെ മതമൗലികവാദികളുമായി കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെയുള്ള സഭാ നേതൃത്വത്തിന്റെ സന്ദര്‍ശനം ശ്രദ്ധേയമാകുകയാണ്.
അതേസമയം സഭാ മേലദ്ധ്യക്ഷന്റെ സന്ദേശം കൈമാറാനാണ് സന്ദര്‍ശനമെന്നും മുസ്ലിം - ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍ നിന്നും ശ്രമമുണ്ടെന്നും അതില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് തങ്ങളുടെ സന്ദര്‍ശനമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
Keywords: Orthodox sabha, Meeting, League, Panakkad
COMMENTS