കൊച്ചി: ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്. വിരാട് കോലി, തമന്...
കൊച്ചി: ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ്. വിരാട് കോലി, തമന്ന, അജു വര്‍ജീസ് എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ നോട്ടീസ്.
ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി.
സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇവരുടെ മറുപടി ലഭിച്ചതിനു ശേഷം കോടതി കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കും.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നത് തടയണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. റമ്മി മത്സരം നിയമപരമായി തടയണമെന്നതാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Keywords: Online rummy, Notice, Highcourt
COMMENTS