തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ പ്രമേയം നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. സ്പീക്കറെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന പ്ര...
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരായ പ്രമേയം നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. സ്പീക്കറെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസ് അനുസരിച്ചാണ് ചര്‍ച്ച.
നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ചര്‍ച്ച നടക്കുന്ന സമയം സഭ നയിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറാണ്.
അതേസമയം തന്റെ ഭാഗം വിശദീകരിക്കാന്‍ സ്പീക്കര്‍ക്ക് സമയം നല്‍കും. എന്നാല്‍ സഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടും.
Keywords: Niyamasabha, Notice, Speaker, Today
COMMENTS