തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി കൈയേറിയ വിഷയത്തില്‍ ദമ്പതിമാര്‍ പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ടുള്ള ഭൂമി ഇടപാടില്‍ വീണ്ടും ദുര...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി കൈയേറിയ വിഷയത്തില്‍ ദമ്പതിമാര്‍ പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ടുള്ള ഭൂമി ഇടപാടില്‍ വീണ്ടും ദുരൂഹത. സ്ഥലത്തിന്റെ ഉടമയായ വസന്ത പോക്കുവരവ് ചെയ്തതിലാണ് ദുരൂഹത കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് വിശദമായ പൊലീസ് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിറക്കി. ഭൂമി കൈമാറ്റത്തില്‍ ചട്ടലംഘനമുണ്ടെന്ന് റവന്യൂ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. നേരത്തെ ഭൂമി വസന്തയുടേതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Keywords: Neyyattinkara death, collector, Police case, Vasantha
COMMENTS