കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഫെ...
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി ഒന്‍പത് വരെയാണ് റിമാന്‍ഡ്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് ശിവശങ്കറെ റിമാന്‍ഡ് ചെയ്തത്. ഈ കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വരുന്ന തിങ്കളാഴ്ച കോടതി പരിഗണിക്കും.
യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കഴിഞ്ഞ ആഴ്ച കസ്റ്റംസ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. ഒന്നര കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതിന് തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.
Keywords: M.Sivsankar, Remanded, Custody, Feb.9
COMMENTS