ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന തീയതി വൈകുന്നതില്‍ നീരസം അറിയിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുട...
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന തീയതി വൈകുന്നതില്‍ നീരസം അറിയിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമയം ലഭിക്കാന്‍ വൈകുന്നതാണ് ഉദ്ഘാടനം വൈകുന്നതെന്നും താന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ആരോപണം ഉന്നയിച്ചു.
ബൈപാസിന്റെ എല്ലാ പണികളും പൂര്‍ത്തിയായെന്നും പ്രധാനമന്ത്രിയുടെ സമയത്തിനായി കാത്തുനില്‍ക്കുകയാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തതത വരുത്തണമെന്നും കാണിച്ച് മന്ത്രി കേന്ദത്തിന് കത്തയച്ചിരുന്നു. ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉദ്ഘാടനന കര്‍മ്മം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് പണി പൂര്‍ത്തിയായി കിടന്ന പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാതെ വൈകിപ്പിച്ചപ്പോള്‍ നാട്ടുകാര്‍ തുറന്നതിനെ മന്ത്രി സുധാകരന്‍ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. പാലം തുറന്നുകൊടുത്തതിന് വി ഫോര്‍ കൊച്ചിയുടെ മുന്നണി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു ജയിലിലും അടച്ചിരുന്നു. ഇതേ മന്ത്രി തന്നെയാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകിയാല്‍ സ്വന്തം നിലയില്‍ സംസ്ഥാനം ഉദ്ഘാടനം ചെയ്യുമെന്നു പറയുന്നതും.
Keywords: Alappuzha bypass, Inaguration, PM, Central government
COMMENTS