ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യത. കോഴിക്കോട്ട് നിന്നോ വ...
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യത. കോഴിക്കോട്ട് നിന്നോ വയനാട്ടില്‍ നിന്നോ മത്സരിക്കാനാണ് സാധ്യത. യു.ഡി.എഫിന്റെ സുരക്ഷിത സീറ്റായ കല്‍പ്പറ്റയ്ക്കാണ് സാധ്യത കൂടുതല്‍.
ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നതാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ അനുകൂല നിലപാടായിരിക്കും ഹൈക്കമാന്‍ഡിന്റേത്.
ഇതോടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി.
Keywords: Legislative assembly, Election, Mullappally, Contest
COMMENTS