ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിലെ തൃപ്പെരുംതുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോ...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടിലെ തൃപ്പെരുംതുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ എല്‍ഡിഎഫ്.
യുഡിഎഫ് പിന്തുണയില്‍ ഭരണം വേണ്ടെന്ന നിലപാടിലാണ് ഇടതു മുന്നണി. സിപിഎം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നത്.
യുഡിഎഫ് പിന്തുണയോടെ ഭരണം പിടിച്ചത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കുമെന്ന് സിപിഎമ്മിന് ഭയമുണ്ട്. മാത്രമല്ല, ഇതു പാര്‍ട്ടി വിരുദ്ധ വികാരമുണ്ടാക്കുന്നതായും സിപിഎം വിലയിരുത്തുന്നു.
മുന്നണിയുടെയും പാര്‍ട്ടിയുടെയും നയത്തിനു വിരുദ്ധമായ കൂട്ടുകെട്ടുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയത്.
ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിലാണ് എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിറുത്താനായിരുന്നു ഈ തീരുമാനമെന്നു യുഡിഎഫ് നേതൃത്വം വിശദീകരിച്ചിരുന്നു.
18 വാര്‍ഡുകളുള്ള തൃപ്പെരുംതുറ പഞ്ചായത്തില്‍ മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. ഇതോടെ പഞ്ചായത്ത് ഭരണ സമിതിക്ക് അധികാരമേല്‍ക്കാനാവാത്ത സ്ഥിതിയുണ്ടായിരുന്നു. യുഡിഎഫ് ആറ്, എന്‍ഡിഎ: ആറ്, എല്‍ഡിഎഫ്: അഞ്ച്, സ്വതന്ത്രന്‍: ഒന്ന് എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.
Keywords: Chennithala, Thriperumthura, Panchayat, LDF, UDF, BJP, CPM, Conress
COMMENTS