ബംബോലിം : പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും പതറാതെ ജംഷെഡ്പൂരിനെ രണ്ടിനെതിരേ മൂന്നു ഗോളിനു വീഴ്ത്തി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഐഎസ്എലില്‍ രണ്...
ബംബോലിം : പത്തു പേരുമായി കളിക്കേണ്ടി വന്നിട്ടും പതറാതെ ജംഷെഡ്പൂരിനെ രണ്ടിനെതിരേ മൂന്നു ഗോളിനു വീഴ്ത്തി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഐഎസ്എലില്‍ രണ്ടാം ജയം കുറിച്ചു.
ലാല്‍ തുവാര ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിട്ടും കേരളം പതറിയില്ല. ഇരട്ട ഗോളുമായി കളം നിറഞ്ഞാടിയ ജോര്‍ഡന്‍ മറേയാണ് കേരളത്തിന്റെ വിജയശില്പി.
തുടക്കം മുതല്‍ നല്ല അവസരങ്ങള്‍ തുറന്നുകൊണ്ടായിരുന്നു കേരളത്തിന്റെ മുന്നേറ്റം. എന്നാല്‍, അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിര വിജയിച്ചില്ലെന്നു പറയേണ്ടിവരും.
ഇരുപത്തി രണ്ടാം മിനിറ്റില്‍ ഫെക്കുണ്ടോ പെരേരയുടെ ഫ്രീ കിക്കിന് തലവച്ച് കോസ്റ്റയാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പക്ഷേ, മുപ്പത്താറാം മിനുറ്റില്‍ വാല്‍സ്‌കിസിലൂടെ ജംഷെഡ്പുര്‍ കളി തുല്യതയിലെത്തിച്ചു.
45ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ മാര്‍ക് ചെയ്യാതെ നിന്നിരുന്ന മുറേയുടെ ഹെഡര്‍ ജംഷെഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ രഹനേഷ് തട്ടിയകറ്റി അപകടം ഒഴിവാക്കി.
പലവട്ടം ബ്ലാസ്‌റ്റേഴ്‌സ് കോച്ചിങ് സ്റ്റാഫും താരങ്ങളും മാച്ച് റഫറിയുമായി കൊമ്പുകോര്‍ക്കുന്നതും കാണാമായിരുന്നു. അറുപത്താറാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡുമായി ലാല്‍തുവാര പുറത്തായി.
ഇതോടെ കേരളത്തിന്റെ കഥ കഴിഞ്ഞുവെന്നു തോന്നിയെങ്കിലും 79ാം മിനുറ്റില്‍ ഫെക്കുണ്ടോ പെരേര ഓടിയെടുത്ത് സൃഷ്ടിച്ച മുന്നേറ്റം രഹനേഷിന്റെ കൈകളില്‍ തട്ടി ബോക്‌സിലേക്ക് വീണ പന്തിനെ മറേ ഗോളിലേക്ക് തിരിച്ചുവിട്ട് കളി തിരിച്ചുപിടിച്ചു.
മുന്നിലെത്തിയതോടെ ഉണര്‍ന്നുകളിച്ച ബ്ലാസ്‌റ്റേഴ്‌സ് 82ാം മിനിറ്റില്‍ പെരേരയുടെ മുന്നേറ്റം രഹനേഷിന്റെ കൈകളിലുടക്കി വീണ്ടും മറേയുടെ കാലുകളിലെത്തിയ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
84ാം മിനിറ്റില്‍ വില്‍കില്‍സിലൂടെ ജംഷെഡ്പുര്‍ രണ്ടാംഗോള്‍ നേടിയെങ്കിലും അതിനപ്പുറം ഒന്നും സംഭവിച്ചില്ല.
പത്തുകളികളില്‍ നിന്ന് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന രണ്ടാം ജയമാണിത്.
Keywords: Kerala Blasters, ISL, Jamshedpir FC, Goa
COMMENTS