വാഷിങ്ടണ്‍: അമേരിക്കയുടെ 46 -ാമത് പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ...
വാഷിങ്ടണ്‍: അമേരിക്കയുടെ 46 -ാമത് പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 9.30 ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. അക്രമസാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യാക്കാരുള്പ്പടെയുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കത്തക്ക വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടാവുമെന്നാണ് സൂചന.
അതേസമയം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീഡിയോയിലൂടെ വ്യക്തമാക്കി. എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കും.
അമേരിക്കയുടെ പ്രസിഡന്റാകാന്‍ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നെന്നും അതിന് നന്ദി പറയുന്നെന്നും അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിന് സാധിക്കട്ടേയെന്നും അതിനായി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുയെന്നും ട്രംപ് വ്യക്തമാക്കി.
Keywords: Joe Biden, Kamala Haris, American president, Today, Trump
COMMENTS