ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീംകോടതിയില്‍. സംവരണത്...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സുപ്രീംകോടതിയില്‍. സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജമാഅത്തെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പുതിയ നിയമമപ്രകാരം കേരളത്തില്‍ ഉള്‍പ്പടെ റാങ്ക് പട്ടികയില്‍ വളരെ പിറകിലുള്ളവര്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
നേരത്തെ എസ്.എന്‍.ഡി.പി ഉള്‍പ്പടെയുള്ള വിവിധ സംഘടനകളും വ്യക്തികളും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
Keywords: Supreme court, Jamaat e Islami, Economic reservation
COMMENTS