ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ചായ...
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
സ്വഭാവ നടിയായും ഹാസ്യ നടിയായും ഏറെക്കാലം തിളങ്ങിനിന്ന ക്ലോറിസിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.
1971 ല്‍ ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും ലഭിച്ചു. എട്ട് പ്രൈം ടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഒട്ടനവധി ടെലിഫിലിമുകളിലും ക്ലോറിസ് വേഷമിട്ടിട്ടുണ്ട്. ഹൈ ഹോളിഡേയാണ് അവസാനമായി അഭിനയിച്ച ചിത്രം.
Keywords: Hollywood actress, Cloris Leachman, Awards
COMMENTS