കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം. തടിയില്‍ നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും അഗ്നിക്കിരയായി. ശനിയാഴ്ച പുലര...
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടുത്തം. തടിയില്‍ നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും അഗ്നിക്കിരയായി. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ദേശീയ പാതയില്‍ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് അമ്പലത്തില്‍ തീ ആളിപ്പടരുന്നത് കണ്ടത്.
അവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്താല്‍ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ചുറ്റമ്പലത്തിന്റെ മുന്‍പിലെ ഗോപുരത്തില്‍ സ്ഥിതിചെയ്യുന്ന കെടാവിളക്ക് നിലംപതിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Fire, Kollam, Temple, Police, Fireforce
COMMENTS