പുണെ: കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ വന്‍ അഗ്നിബാധയിൽ അഞ്ചു പേർ മരിച്ചു.. തീപിടി...
പുണെ: കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ വന്‍ അഗ്നിബാധയിൽ അഞ്ചു പേർ മരിച്ചു.. തീപിടിത്തം കോവിഡ് വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മ കമ്പനിയായ അസ്ട്രസെനെകയുമായി സഹകരിച്ചാണ് എസ്ഐഐ കൊറോണ വൈറസ് വാക്‌സിന്‍-കോവിഷീല്‍ഡ്- ഉത്പാദിപ്പിക്കുന്നത്.
തീ കെടുത്താന്‍ വന്‍ ശ്രമങ്ങള്‍ തുടരുകയാണ്. 10 അഗ്നിശമന യൂണിറ്റുകളാണ് തീകെടുത്താനുള്ള പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുന്നത്. കോവിഷീല്‍ഡ് ഉത്പാദനം നടക്കുന്ന യൂണിറ്റില്‍ നിന്ന് മാറിയാണ് തീപിടിത്തമുണ്ടായ കെട്ടിടം. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായ കെട്ടിടങ്ങളില്‍ നിന്ന് പുക വന്‍തോതില്‍ ഉയരുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് നാലു പേരെ രക്ഷപ്പെടുത്തിയെന്നും ഫയര്‍ ഓഫീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ സ്ഥാപനമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ. പുണെയില്‍ 100 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
Keywords: Serum Institute of India, Pune, Covishield, SII, Oxford University, British-Swedish pharma, AstraZeneca, Blaze, Vaccine maker, Manjari, Special Economic Zone
COMMENTS