ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനുള്‍പ്പടെയുള്ള കര്‍ഷകര്‍ക്കെതിരെയാണ് കേസ്.
സംഘര്‍ഷത്തില്‍ എട്ട് ബസുകളം 17 സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചതായും 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
രാവിലെ 8.30 ന് സിങ്കു അതിര്‍ത്തിയില്‍ നിന്നും ഏഴായിരത്തോളം ട്രാക്ടറുകളില്‍ ആരംഭിച്ച റാലി പലയിടത്തും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കര്‍ഷകര്‍ സിങ്കുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
അതേസമയം ഡല്‍ഹിയിലെ കര്‍ഷക സമരത്തെ നേരിടാന്‍ 15 കമ്പനി അര്‍ദ്ധസൈനികരെ നിയമിക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
Keywords: Republic day, Tractor rally, 15 cases, Police
COMMENTS