ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച അഭ്യാസം എട്ടാം റൗണ്ടിലും ഫലമൊന്നും കാണാതെ പിരിഞ്ഞു. പതിനഞ്ചിന്...
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച അഭ്യാസം എട്ടാം റൗണ്ടിലും ഫലമൊന്നും കാണാതെ പിരിഞ്ഞു. പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്താമെന്നതു മാത്രമാണ് തീരുമാനം.
മൂന്ന് കൃഷി നിയമങ്ങളും പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഇക്കാര്യം ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാമെന്നു കേന്ദ്രവും നിലപാടെടുത്തതോടെ കാര്യങ്ങള്‍ എങ്ങുമെത്തില്ലെന്ന് ഉറപ്പായി.
പ്രശ്‌നം സര്‍ക്കാര്‍ മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോവുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തുമെങ്കിലും ശക്തമായി സമരം തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
ഇവിടെ ജയിക്കും, അല്ലെങ്കില്‍ ഇവിടെ മരിക്കും എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്കെത്തിയത്. നിയമം പിന്‍വലിച്ചാല്‍ മാത്രമേ സമരം നിര്‍ത്തി തിരിച്ചുപോകൂ എന്നും കര്‍ഷകര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ മൗനമാചരിച്ചുകൊണ്ടായിരുന്നു ചര്‍ച്ചയ്‌ക്കെത്തിയത്. കര്‍ഷകരെ സംസാരിപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല.
Keywords: India, Farmers, Strike, Farm Laws
COMMENTS