ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട്. റിപ്പബ്ലിക് പരേഡ് അവസാനിച്ചതിനു ശേഷം 11 മണിയോടെ റാലി തുടങ്ങാനായിരുന്നു അനുമതി. എന്നാല്‍ പത്തു മണിയോടെ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
നേരത്തെ നിശ്ചയിച്ചിരുന്ന വഴിയില്‍ നിന്നു മാറി സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തിലൂടെയാണ് ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുമാറ്റിയും നിര്‍ത്തിയിട്ട ട്രക്കുകള്‍ മാറ്റിയുമാണ് കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിച്ചത്.
ആയിരക്കണക്കിന് ആളുകളും ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. മാര്‍ച്ചിനു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ ആദ്യമൊന്ന് പിന്തിരിഞ്ഞെങ്കിലും പിന്നീട് വീണ്ടും സംഘടിക്കുകയായിരുന്നു.
Keywords: Tractor march, Farmers, Delhi, Police
COMMENTS