ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഡല്‍ഹി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നഗരഹൃദയമായ ഐടിഒയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ...
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഡല്‍ഹി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നഗരഹൃദയമായ ഐടിഒയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്.
പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്നാണ് കര്‍ഷകരുടെ വാദം. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പൊലീസ് വാദം.
ചെങ്കോട്ട കീഴടക്കിയ കര്‍ഷകരെ തടയാന്‍ പൊലീസിനായില്ല. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തി. പലയിടത്തും പ്രതിഷേധം ശക്തമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
Keywords: farmers march, Death, ITO, Tractor
COMMENTS