തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സ...
തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഉമ്മചാണ്ടി വരുന്നത് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് അവര്‍ വാദിക്കുന്നത്.
ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കണമെന്നും ആവശ്യമുള്ളതായാണ് സൂചന. അതേസമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടി നേരിടാന്‍ ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം വിലയിരുത്തുന്നത്.
Keywords: Oommen Chandi , Election, Puthuppalli, Thiruvananthapuram
COMMENTS