തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സജീവമായി പങ്കെടുക്കുമെന്ന് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമി...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സജീവമായി പങ്കെടുക്കുമെന്ന് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31 ന് മഞ്ചേശ്വരത്ത് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഐശ്വര്യ കേരള യാത്രയ്ക്ക് ടി.സിദ്ധിഖ്, കെ.സി വേണുഗോപാല്‍ എന്നിവര്‍ മലപ്പുറം, വയനാട്, ആലപ്പുഴ ജില്ലകളുടെ ചുമതല വഹിക്കുമെന്നും മറ്റ് സ്ഥലങ്ങളില്‍ അതത് എം.പിമാര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ എം.പി അഞ്ച് സ്ഥലങ്ങളില്‍ ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും കെ.വി തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Keywords: Oommen chandy, Niyamasabha election, Congress
COMMENTS