തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം തുടങ്ങാന്‍ ഹര്‍ജി ന...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം തുടങ്ങാന്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വിധി അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായ മുറിവ് ഉണക്കാന്‍ നിയമനടപടി വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ വാദം നടന്നപ്പോള്‍ സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാടുകള്‍ക്ക് എതിരായുള്ള സമീപനം കൈക്കൊണ്ടതുകൊണ്ടുമാണ് ഇത്തരത്തിലൊരു വിധി വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാര്‍ 2016 ല്‍ നല്‍കിയ സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991 ലെ വിധി, 1950 ലെ തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദു മതസ്ഥാപന നിയമം 31 -ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‍കേണ്ടതെന്നും അതിനാല്‍ റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ ഹര്‍ജി നല്‍കണമെന്നുമാണ് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Sabarimala issue, OOmmen Chandi, Chief minister Pinarayi Vijayan, Letter
COMMENTS