വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി യു.എസ് പ്രതിനിധി സഭ. ജനപ്രതിനിധി സഭയില്‍ നടന്ന ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കി യു.എസ് പ്രതിനിധി സഭ. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197 നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഇതോടെ യു.എസിന്റെ ചരിത്രത്തില്‍ രണ്ടു തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി.
ഈ പ്രമേയത്തെ സെനറ്റംഗങ്ങള്‍ കൂടി അനുകൂലിച്ചാല്‍ ട്രംപിനെതിരെ നടപടിയുണ്ടാകും. സെനറ്റില്‍ക്കൂടി ഇംപീച്ച്‌മെന്റ് പ്രമേയം പാസായാല്‍ ട്രംപിന് ഇനി തിരഞ്ഞെടുപ്പില്‍ വിലക്ക് നേരിടേണ്ടതായി വരും.
ഇതുകൂടാതെ 1958 ലെ ഫോര്‍മര്‍ പ്രസിഡന്റ് ആക്ട് അനുസരിച്ച് മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിച്ചിരിക്കുന്ന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ എന്നിവയ്ക്കുള്ള അര്‍ഹതയും ട്രംപിന് നഷ്ടപ്പെടും.
ഈ സാഹചര്യത്തില്‍ 20 ന് നടക്കാനിരിക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറെ സങ്കീര്‍ണ്ണമാകാനും സാധ്യതയുണ്ട്.
Keywords: US president, Impeached, Capitol, Second time
COMMENTS