ബംഗളൂരു: കര്‍ണാടകത്തിലുണ്ടായ അപകടത്തില്‍ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യ വിജയയും പേഴ്‌സ...
ബംഗളൂരു: കര്‍ണാടകത്തിലുണ്ടായ അപകടത്തില്‍ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യ വിജയയും പേഴ്‌സണല്‍ സെക്രട്ടറി ദീപക്കും മരിക്കുകയും ചെയ്തു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തിലെ സഹമന്ത്രിയുമാണ് ശ്രീപദ് നായിക്ക്.
ശ്രീപദ് നായിക്കിനെ ഗോവയിലെ ഒരു ആശുപത്രിയിലേക്കു മാറ്റി.
കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. യെല്ലാപൂരില്‍ നിന്ന് ഗോകര്‍ണത്തേയ്ക്കു പോവുകയായിരുന്നു മന്ത്രി.
അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നതായി കാണാം. ടൊയോട്ട ഇന്നോവ കാര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചു കയറി തകര്‍ന്ന നിലയിലാണ്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ശ്രീപദ് നായിക്കിന്റെ ചികിത്സയ്ക്കു വേണ്ട എല്ലാ സൗകര്യവും ഒരുക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമെന്നു വന്നാല്‍ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡല്‍ഹിക്കു മാറ്റുമെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
വടക്കന്‍ ഗോവയില്‍ നിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ നായിക്. കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Union Minister, Shripad Naik, Karnataka, Deepak, AYUSH , Defence, Goa, Ankola, Uttar Kannada, Yellapur, Gokarna
COMMENTS