കൊച്ചി: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ചോദ്യംചെയ്യലിനിടെ പീഡിപ്പിച്ചെന്ന സര്‍ക്കാരിന്റെ പരാതിയില്‍ കസ്റ്റംസിനോട് വിശദീകര...
കൊച്ചി: അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ ചോദ്യംചെയ്യലിനിടെ പീഡിപ്പിച്ചെന്ന സര്‍ക്കാരിന്റെ പരാതിയില്‍ കസ്റ്റംസിനോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കസ്റ്റംസിനോട് വിശദീകരണം തേടിയത്.
അതേസമയം ഹരികൃഷ്ണനെ ചോദ്യംചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ഓഫീസ് മുഴുവന്‍ സിസി ടിവി പരിധിയിലാണെന്നും അന്വേഷണം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണ് പരാതിക്ക് പിന്നിലെന്നുമാണ് കസ്റ്റംസിന്റെ നിലപാട്.
Keywords: Central government, Customs, Gold smuggling case, State government


COMMENTS