കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി ഖമറുദ്ദീന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ കേസുമായി ബന്ധപ്പെട്ട മൂ...
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.എല്‍.എ എം.സി ഖമറുദ്ദീന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ കേസുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലാണ് ഹൈക്കോടതി ഖമറുദ്ദീന് ജാമ്യം അനുവദിച്ചത്.
കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
അതേസമയം ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപത്തി അഞ്ചോളം കേസുകള്‍ ഖമറുദ്ദീന് എതിരെ ഉള്ളതിനാല്‍ പുറത്തിറങ്ങാനാവില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് എം.എല്‍.എയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Fashion gold fraud case, M.C Khamarudheen, Highcourt, Bail
COMMENTS