കൊച്ചി: ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരായ വ്യാജ സി.ഡി പരാതിയില്‍ തുടര്‍ നടപടിക്ക് ഉത്തരവ് നല്‍കി ഹൈക്കോടതി. ബിജു രമേശ് വിജിലന്‍സിന് മുന്ന...
കൊച്ചി: ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരായ വ്യാജ സി.ഡി പരാതിയില്‍ തുടര്‍ നടപടിക്ക് ഉത്തരവ് നല്‍കി ഹൈക്കോടതി. ബിജു രമേശ് വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയ സി.ഡിയില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ നടപടി എടുക്കാനാവില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവാണ് ഹൈക്കോടതി തള്ളിയത്.
നേരത്തെ ഈ സി.ഡി വിഷയം ഏറെ വിവാദമായിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ സമയത്താണ് ബിജു രമേശ് സി.ഡി കോടതിയില്‍ സമര്‍പ്പിച്ചത്. ഈ സി.ഡി വിജിലന്‍സ് പരിശോധിക്കുകയും കൃത്രിമം നടന്നെന്ന് കണ്ടെത്തുകയുമായിരുന്നു.
വ്യാജ സി.ഡി, കള്ളസാക്ഷി എന്നിവ നല്‍കി കോടതിയെ കബളിപ്പിക്കുകയായിരുന്നെങ്കില്‍ ബിജു രമേശിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
Keywords: Highcourt, Biju Ramesh, C.D issue
COMMENTS