വാഷിങ്ടണ്‍: അമേരിക്കയുടെ നാല്പത്താറാമത് പ്രസിഡന്റായി ജോ ബൈഡനും പുതിയ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാ...
വാഷിങ്ടണ്‍: അമേരിക്കയുടെ നാല്പത്താറാമത് പ്രസിഡന്റായി ജോ ബൈഡനും പുതിയ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ നാല്പത്തൊമ്പതാമത്തെ വൈസ് പ്രസിഡന്റാണ് കമല.
വാഷിങ്ടണ്‍ ഡി.സിയില്‍ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
യുഎസ് പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡന്‍. 78 ആണ് ബൈഡന്റെ പ്രായം. കമലക്ക് 56 ആണ് പ്രായം.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് സംബന്ധിച്ചു.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമലാ ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.
യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്‌സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
COMMENTS