പനജി: ആദ്യ പകുതിയില്‍ രണ്ടു ഗോളിനു മുന്നിട്ടു നിന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ മൂന്നു ഗോളിനു കീഴടക്കി എ ടി കെ മോഹന്‍ ബഗാന്‍. രണ്ടിനെതിരെ മൂന്...
പനജി: ആദ്യ പകുതിയില്‍ രണ്ടു ഗോളിനു മുന്നിട്ടു നിന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ മൂന്നു ഗോളിനു കീഴടക്കി എ ടി കെ മോഹന്‍ ബഗാന്‍.
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ഗാരി ഹൂപ്പറാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളെന്നായിരുന്നു പതിനാലാം മിനിറ്റില്‍ പിറന്ന ഗാരി ഹൂപ്പറിന്റെ ഗോളിനെ കമന്റേറ്റര്‍ വിശേഷിപ്പിച്ചത്.
കോസ്റ്റാ നമോയിനേസു അമ്പത്തൊന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടി.
59-ാം മിനിറ്റല്‍ മാര്‍സലീഞ്ഞോ മോഹന്‍ ബഗാന്റെ ആദ്യ ഗോള്‍ നേടി. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒഡിഷ എഫ്‌സിയില്‍ നിന്നാണ് മാര്‍സലീഞ്ഞോ മോഹന്‍ ബഗാനിലേക്ക് എത്തിയത്.
പെനാല്‍റ്റിയിലൂടെ 65-ാം മിനിറ്റില്‍ റോയ് കൃഷ്ണ രണ്ടാം ഗോള്‍ നേടി സമനില പിടിച്ചു.
വീണ്ടും 87-ാം മിനിറ്റില്‍ റോയ് കൃഷ്ണ അടുത്ത ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിനെ നിഷ്പ്രഭമാക്കി.
COMMENTS