തിരുവനന്തപുരം: വര്‍ക്കല മുത്താനയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുത...
തിരുവനന്തപുരം: വര്‍ക്കല മുത്താനയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുത്താന സുനിത ഭവനില്‍ ശരത്തിന്റ ഭാര്യ ആതിര (24)യെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിമുറി അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. കഴുത്തിലും കൈകളിലും മുറിവുകളുണ്ട്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എങ്കിലും മുറിവുകള്‍ കണ്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നര മാസം മുമ്പാണ് ശരത്തും ആതിരയും വിവാഹിതരായത്. ശരത്ത് ഇന്നു രാവിലെ അച്ഛനെയും കൊണ്ട് കൊല്ലത്തെ ആശുപത്രയില്‍ പോയിരുന്നു. ഈ സമയം ആതിര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. ശരത്തും ആതിരയും മാത്രമാണ് മരണം നടന്ന വീട്ടില്‍ താമസം.ആതിരയുടെ അമ്മ ഇന്നു രാവിലെ മകളെ കാണാനെത്തിയിരുന്നു. അമ്മ എത്തുമ്പോള്‍ വീടിന്റെ മുന്‍വാതിലും പിന്‍വാതിലും തുറന്നു കിടക്കുകയായിരുന്നു. മകളെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തു താമസിക്കുന്ന ശരത്തിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് അന്വേഷിച്ചിട്ടും ആതിരയെക്കുറിച്ചു വിവരം കിട്ടിയില്ല. അയല്‍ വീടുകളിലും തിരക്കിയെങ്കിലും വിവരമൊന്നുമുണ്ടായില്ല.
ഇതിനിടെ ശരത്ത് അച്ഛനെയും കൊണ്ട് തിരികെ വന്നു. വീണ്ടും നടത്തിയ അന്വേഷണത്തില്‍ കുളിമുറി അകത്തുനിന്ന് അടച്ചിരിക്കുന്നതായി കണ്ടു. ശരത്ത് കതക് ചവിട്ടിത്തുറന്നപ്പോള്‍ ആതിരയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ശരത്ത് വിവാഹത്തിനു തൊട്ടു മുന്‍പാണ് നാട്ടിലെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിനു ശേഷമേ മരണത്തെക്കുറിച്ചു വ്യക്തമായി പറയാനാവൂ എന്നാണ് കല്ലമ്പലം പൊലീസ് പറഞ്ഞത്. ആതിരയുടെ അച്ഛന്‍ വിദേശത്താണ്. അദ്ദേഹം എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
Keywords: Athira, Sarath, Death, Varkala, Muthana
COMMENTS