ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കര്‍ഷ...
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം അനിശ്ചിതകാലത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അവര്‍ക്ക് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. കര്‍ഷകരെ പിന്തുണച്ച് അണ്ണാ ഹസാരെ ഈ മാസം 30 മുതല്‍ നിരാഹാര സമരം ആരംഭിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും മൂന്നു മാസത്തിനിടെ അഞ്ചു പ്രാവശ്യം കത്തു നല്‍കിയെന്നും എന്നാല്‍ കര്‍ഷകരുടെ അവസ്ഥ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 30 മുതല്‍ റാലേഗണ്‍ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Anna Hazare, Farmers protest, Jan 30, Indefenite fasting
COMMENTS