പൂനെ: കര്‍ഷകര്‍ക്ക് പിന്തുണയുമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ സമരത്തില്‍ നിന്നും പിന്‍മാറി. ബി.ജെ...
പൂനെ: കര്‍ഷകര്‍ക്ക് പിന്തുണയുമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ സമരത്തില്‍ നിന്നും പിന്‍മാറി. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.
ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് അണ്ണാ ഹസാരെ അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ഫഡ്‌നാവിസും അദ്ദേഹത്തെ അനുനയിപ്പിച്ച് സമരത്തില്‍ നിന്നും വ്യതിചലിപ്പിക്കുകയായിരുന്നു.
താന്‍ മുന്നോട്ടു വച്ച പതിനഞ്ച് പ്രശ്‌നങ്ങളും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റമെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി.
Keywords: Anna Hazare, Farmers protection, Cancels, B.J.P
COMMENTS