ആലപ്പുഴ: ആലപ്പുഴയുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ബൈപാസ് ഉദ്ഘാടനം. ആലപ്പുഴയുടെ നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ...
ആലപ്പുഴ: ആലപ്പുഴയുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ന് ബൈപാസ് ഉദ്ഘാടനം. ആലപ്പുഴയുടെ നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.
ബൈപാസിന്റെ ഉദ്ഘാടനം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും.
പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി.കെ സിങ്, വി.മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമന്‍, എം.പിമാരായ എം.എ ആരിഫ്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കളര്‍കോട് മുതല്‍ കൊമ്മാടി വരെ നീളുന്ന ബൈപാസിന്റെ നീളം 6.8 കിലോമീറ്ററാണ്. ബീച്ചിന്റെ മുകളില്‍ക്കൂടി മേല്‍പ്പാലം പോകുന്നുയെന്ന പ്രത്യേകതയും ഇതിനുണ്ട്. ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ യാത്രാദുരിതത്തിന് പരിഹാരമാകുകയാണ്.
Keywords: Alappuzha bypass, Inaguration, Today
COMMENTS