ബംഗളൂരു: ബ്രിട്ടനില്‍ നിന്ന് സിനിമാ ചിത്രീകരണം കഴിഞ്ഞെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗം കോവിഡിന്റെ ജനിതകമാറ്റം വന്ന വക...
ബംഗളൂരു: ബ്രിട്ടനില്‍ നിന്ന് സിനിമാ ചിത്രീകരണം കഴിഞ്ഞെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗം കോവിഡിന്റെ ജനിതകമാറ്റം വന്ന വകഭേദമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വന്നതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമാകൂ.
ബംഗളൂരു വിമാനത്താവളത്തില്‍ വച്ചു നടത്തിയ പരിശോധനയിലാണ് ലെനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദി വാട്ടര്‍ എന്ന ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനായാണ് ലെന ബ്രിട്ടനില്‍ പോയത്.
ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയറില്‍ നിരീക്ഷണത്തിലാണ് താരം.
Keywords: Actress Lena, Covid positive, UK, Bangalore
COMMENTS