പാറ്റ്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടു പേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ബിഹാ...
പാറ്റ്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു അടക്കം രണ്ടു പേര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം.
ബിഹാറിലെ സഹര്‍സ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിങ്ങും സഹായി അലി ഹസനും അടുത്തുള്ള മധേപുരയിലേക്കുള്ള യാത്രയ്ക്കിടയില്‍ വെടിയേല്‍ക്കുകയായിരുന്നു.
മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.
രാജ്കുമാര്‍ സിങ്ങുമായുള്ള സ്ഥലത്തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Actor Sushant Singh Rajput, Cousin, Shot, Bihar


COMMENTS