തിരുവനന്തപുരം: കേരളത്തില്‍ ആദ്യദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ...
തിരുവനന്തപുരം: കേരളത്തില്‍ ആദ്യദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
133 കേന്ദ്രങ്ങളിലായി 11,138 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എത്തിയത് 8062 പേരാണ്.
ആദ്യ വാക്‌സിന്‍ മനീഷ് കുമാറിന്
ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ശുചീകരണത്തൊഴിലാളി മനീഷ് കുമാറാണ് രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്‌സിനേഷന്‍ യജ്ഞം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മനീഷ് കുമാര്‍ വാക്‌സിന്‍ സ്വീകരിച്ചു.
ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലാണ് (എയിംസ്) മനീഷ് കുമാര്‍ വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്തുടനീളം മൂവായിരത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. ആദ്യ ദിവസം 1.91 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. മൂന്നു ലക്ഷം പേര്‍ക്ക് ആദ്യ ദിനം വാക്‌സിന്‍ നല്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും മറ്റു ജില്ലകളില്‍ ഒന്‍പതു കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍.
വാക്‌സിന്‍ സ്വീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ 616
എറണാകുളം 711
ഇടുക്കി 296
കണ്ണൂര്‍ 706
കാസര്‍കോട് 323
കൊല്ലം 668
കോട്ടയം 610
കോഴിക്കോട് 800
മലപ്പുറം 155
പാലക്കാട് 857
പത്തനംതിട്ട 592
തിരുവനന്തപുരം 763
തൃശൂര്‍ 633
വയനാട് 332.
രാവിലെ 11.15 നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്‌സിനേഷന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തത്. വൈകിട്ട് അഞ്ചു മണിവരെയാണ് വകുത്തിവയ്പ്പ് ഉണ്ടായിരുന്നത്. ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ എ.ഇ.എഫ്.ഐ കിറ്റ്, ആംബുലന്‍സ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
കോവിഡ് വാക്‌സിന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് മന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി പരിശീലനം നല്‍കി വരുന്നു.
ആദ്യദിനം ഒരാള്‍ക്ക് 0.5 എം.എല്‍. വാക്‌സിനാണ് എടുത്തത്. 28 ദിവസം കഴിയുമ്പോള്‍ രണ്ടാമത്തെ വാക്‌സിന്‍ നല്‍കും. രണ്ടു ഡോസ് വാക്‌സിനും എടുത്ത് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആര്‍ജിക്കുക.
വാക്‌സിന്‍ എടുത്താലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുകയും വേണം.
വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Keywords: Kerala, Vaccination, Covid 19, India
COMMENTS