കൊച്ചി: കൊച്ചിയില്‍ ഫ് ളാറ്റില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ താഴേയ്ക്കു വീണ വീട്ടുവേലക്കാരി സേലം സ്വദേശിനി കുമാരി (45) മരിച്ചു. ഗുരുതരാവസ്ഥയി...
കൊച്ചി: കൊച്ചിയില്‍ ഫ് ളാറ്റില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ താഴേയ്ക്കു വീണ വീട്ടുവേലക്കാരി സേലം സ്വദേശിനി കുമാരി (45) മരിച്ചു.
ഗുരുതരാവസ്ഥയില്‍ ഏഴ് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുമാരി. ഇന്നു പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.
മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ് ളാറ്റില്‍ ആറാം നിലയില്‍ നിന്ന് സാരികള്‍ കൂട്ടിക്കെട്ടി പുറത്തേയ്ക്കു രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കാര്‍ പോര്‍ച്ചിനു മുകളില്‍ വീണത്. കോണ്‍ക്രീറ്റ് പാളികളില്‍ ഇടിച്ചിടിച്ചു വീണതിനാലാണ് ഗുരുതരമായ പരിക്കേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുറച്ചുകാലമായി ഫ് ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ വീട്ടില്‍ കുമാരി ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങി. പത്തു ദിവസം മുമ്പ് മാത്രമാണ് തിരികെയെത്തിയത്. ഫ് ളാറ്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്.
കുമാരി പുറത്തു ചാടിയ വേളയില്‍ ഫ്‌ളാറ്റ് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവരെ പൂട്ടിയിട്ടിരുന്നതാണോ എന്നും സംശയം ബലപ്പെട്ടിട്ടുണ്ട്. കുമാരി ശാരീരക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുമാരിയെ ഏഴു ദിവസമായി ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നു കാട്ടി അവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. തന്റെ പഴ്‌സ് കുമാരിയുടെ പക്കല്‍ നിന്നു കണ്ടെത്തിയെന്നു പറഞ്ഞ് അഡ്വ. ഇിംതിയാസും പൊലീസില്‍ കേസ് കൊടുത്തു.
Keywords: Flat, Kochi, Accident, Crime, Police, Marine Drive Flat Accident
COMMENTS