ആനന്ദ് അജയ് തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അമ്പരപ്പിക്കുന്ന ഉദാഹരണമായി മാറുകയാണ് മണിക്കൂറുകള്‍കൊണ്ട് ദുര്‍ബലമായ ന്യൂനമര്...
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അമ്പരപ്പിക്കുന്ന ഉദാഹരണമായി മാറുകയാണ് മണിക്കൂറുകള്‍കൊണ്ട് ദുര്‍ബലമായ ന്യൂനമര്‍ദ്ദമായി മാറിയ ബുറെവി ചുഴലിക്കാറ്റെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
ശ്രീലങ്കയില്‍ ജാഫ്‌ന മേഖലയില്‍ കൊടിയ നാശംവിതച്ച് മന്നാര്‍ കടലിടുക്കിലേക്ക് കടന്ന് ബുറെവി തമിഴ്‌നാട്ടിലെ രാമനാഥപുരം, തിരുനെല്‍വേലി ജില്ലകളില്‍ വലിയ നാശം ഉണ്ടാക്കുമെന്നാണ് കാലാവസ്ഥാപ്രവചനം ഉണ്ടായിരുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന ബുറെവി പുനലൂര്‍ മേഖലയിലൂടെ കടന്നു കൊല്ലത്ത് പുറംകടലില്‍ ചെന്നു ചേരും എന്നായിരുന്നു ആദ്യ പ്രവചനം.
പിന്നീട്, പൊന്മുടി വഴി ആറ്റിങ്ങലിനും പരവൂരിനും ഇടയിലൂടെ അറബിക്കടലില്‍ ചേരുമെന്ന് തിരുത്തല്‍ പ്രവചനം വന്നു.
എന്നാല്‍, പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് ഇപ്പോഴും ബുറെവി മന്നാര്‍ കടലിടുക്കില്‍ തന്നെ ചുറ്റിത്തിരിയുകയാണ്.
ഇത് കാലാവസ്ഥാ പ്രവചനത്തില്‍ വന്ന പാളിച്ചയായാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍, പ്രവചനത്തിലെ പാളിച്ച അല്ലെന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ വന്നുകൊണ്ടിരിക്കുന്ന അതിഗുരുതരമായ മാറ്റങ്ങളുടെ പ്രതിഫലനമാണ് ചുഴലിക്കു സംഭവിച്ച രൂപാന്തരമെന്നു മാണ് വിദഗ്ധര്‍ പറയുന്നത്.
പ്രവചനത്തിന് പോലും ഇട കൊടുക്കാത്ത വിധം കാലാവസ്ഥ മാറിമറിയുന്നതിന് ഏറ്റവും നല്ല ഉദാഹരണമായി കാറ്റുപോയ ബുറെവിയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രകൃതിക്ക് വരുത്തിയ നാശത്തിന് നമ്മള്‍ തന്നെ വിലകൊടുക്കേണ്ട കാലം വന്നിട്ട് ഏറെയായി.
അടുത്തകാലംവരെ കാലാവസ്ഥ മാറ്റങ്ങള്‍ ഏറെക്കുറെ പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. മികച്ച ഉപഗ്രഹ സംവിധാനങ്ങളും മറ്റുമുള്ള ഇന്ത്യക്ക് പോലും പ്രവചനം പൂര്‍ണതോതില്‍ സാധ്യമാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ നാം ജാഗ്രത കാട്ടിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുകയാണ് ബുറെവി.
Keywords: Burevi, Cyclone, India, Kerala, Tamilnadu, Weather Prediction, MET Department
COMMENTS