വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി നടത്തുന്നിടത്തു നിന്നും വന്‍തോതില്‍ ലഹരിമരുന്ന് കണ്ടെടുത്ത സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. സംഭവവുമ...
വാഗമണ്‍: വാഗമണ്ണില്‍ നിശാപാര്‍ട്ടി നടത്തുന്നിടത്തു നിന്നും വന്‍തോതില്‍ ലഹരിമരുന്ന് കണ്ടെടുത്ത സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് അറുപത് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. എല്‍.എസ്.ഡിയും ഹെറോയിനും കഞ്ചാവും ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളാണ് ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തത്.
സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷാജി കുറ്റിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം ജില്ലയിലെ പാര്‍ട്ടിനേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതായും കണ്ടെടുത്ത ലഹരിവസ്തുക്കളുടെ അളവ് പൊലീസ് കുറച്ചു കാട്ടുന്നതായും ആരോപണമുണ്ട്.
Keywords: Night party, Vagamon, CPI, Drugs
COMMENTS