കോഴിക്കോട് : വിഖ്യാത എഴുത്തുകാരന്‍ യു എ ഖാദര്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയ...
കോഴിക്കോട് : വിഖ്യാത എഴുത്തുകാരന്‍ യു എ ഖാദര്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന്
കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദം ഏറെ നാളായി അലട്ടിയിരുന്നു.
1935 ല്‍ ബര്‍മ (മ്യാന്‍മര്‍)യിലാണ് ജനനം. മലയാളിയായ മൈതീന്‍ കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമൈദിയുടെയും മകനാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് കുടുംബം മലബാറിലേക്കു സ്ഥിരതാമസമായി.
കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തായാക്കിയ ശേഷം മദ്രാസ് കോളേജ് ഒഫ് ആര്‍ട്സില്‍ ചിത്ര കലാപഠനത്തിനു ചേര്‍ന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ്
കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തായാക്കിയ ശേഷം മദ്രാസ് കോളേജ് ഒഫ് ആര്‍ട്സില്‍ ചിത്ര കലാപഠനത്തിനു ചേര്‍ന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റില്‍ റസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ), മലയാറ്റൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു.
പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി, കേരളസാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
COMMENTS