മുംബൈ; ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ (34) അന്തരിച്ചു. കോവിഡ് ബാധിതയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഓക്‌സിജന്‍ ലെവല്‍...
മുംബൈ; ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ (34) അന്തരിച്ചു. കോവിഡ് ബാധിതയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഓക്‌സിജന്‍ ലെവല്‍ ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 26 നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തേര യാര്‍ ഹുന്‍ മെയ്ന്‍ എന്ന കോമഡിയ ഷോ അവതരിപ്പിക്കുന്നതിനിടെയാണ് നടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യേ രിസ്താ ക്യാ കെഹ്താ ഹൈ എന്ന പരമ്പരയിലെ ഗുലാബോ എന്ന കഥാപാത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധേയയായത്. തുടര്‍ന്ന് ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങി നിരവധി പരമ്പരകളില്‍ ദിവ്യ വേഷമിട്ടിട്ടുണ്ട്.
Keywords: TV actress, Divya Bhatnagar, Passes away, Covid - 19
COMMENTS