സ്വന്തം ലേഖകന്‍ തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടു...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടുംബം.
മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തില്‍ അതൃപ്തിയുണ്ടെന്ന് ഭാര്യ ശ്രീജ എസല് നായര്‍ പറഞ്ഞു.
മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ പ്രദീപിനു മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മറ്റു ചില വാര്‍ത്തകളുടെ പേരിലും ശത്രുക്കളുണ്ടായിരുന്നു. അതിനാല്‍, തീര്‍ത്തും അപകടമാണെന്നു വിശ്വസിക്കാന്‍ കുടുംബം ഒരുക്കമല്ല.
ലഭിച്ച കാമറ ദൃശ്യങ്ങളിലും അപകടം ബോധപൂര്‍വമാണോ എന്ന സംശയം ജനിക്കുന്നുണ്ട്.
പ്രദീപ് തിരുവനന്തപുരത്തു നിന്നു പള്ളിച്ചലിലേക്കു ആക്ടിവ സ്‌കൂട്ടറില്‍ പോവുകയായിരുന്നു. പ്രദീപ് ഇടതു ട്രാക്കിലൂടെയാണ് പോയിരുന്നത്. പിന്നില്‍ നൂറു മീറ്റര്‍ പിന്നിലായി വലതു ട്രാക്കിലൂടെ ടിപ്പര്‍ ലോറി പോകുന്നതും കാണാം.
ലോറിക്കു മുന്നിലായി മറ്റൊരു ബൈക്ക് പോകുന്നതും കാണാം. വലതു നിന്ന് ഇടത്തേയ്ക്കു മാറിയ ലോറി പ്രദീപിന്റെ സ്‌കൂട്ടറില്‍ ഇടിക്കുന്നു. റോഡിനു മധ്യത്തേയ്ക്കു വീണ പ്രദീപിന്റെ തലയിലൂടെ ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.
ഇതിനു ശേഷം ലോറി നിറുത്താതെ പോയി. ലോറി പെട്ടെന്നു ട്രാക്ക് മാറിയതാണ് സംശയം ബലപ്പെടുത്തുന്നത്. എന്നാല്‍, മുന്നിലെ ബൈക്കിനെ മറികടക്കാനായി ഇടത്തേയ്ക്ക് ഒഴിച്ചതാണെന്നാണ് ഡ്രൈവര്‍ പറയുന്നത്.
നാട്ടുകാര്‍ കൈയേറ്റം ചെയ്യുമെന്നു ഭയന്നാണ് ലോറി നിറുത്താതെ പോയതെന്നാണ് ഡ്രൈവര്‍ വഴയില സ്വദേശി ജോയി മൊഴി കൊടുത്തിരിക്കുന്നത്. ഈ മൊഴിയില്‍ സംശയിക്കേണ്ടാതായി ഒന്നുമില്ലെന്നാണ് പൊലീസ് എത്തിയിരിക്കുന്ന പ്രാഥമിക നിഗമനം.
മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനമിടിച്ചു മരിച്ചു, മരണത്തില്‍ ദുരൂഹത
Keywords:SV Pradeep, Kerala Police, Journalist
COMMENTS