അഭിനന്ദ് ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും ഫലം കാണാതെ പിരിഞ്ഞു. എന്നാല്‍, ചര്‍ച്ചയില്‍ രണ്ടു വിഷയങ്ങ...
അഭിനന്ദ്
ന്യൂഡല്‍ഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും ഫലം കാണാതെ പിരിഞ്ഞു. എന്നാല്‍, ചര്‍ച്ചയില്‍ രണ്ടു വിഷയങ്ങളില്‍ അഭിപ്രായസമന്വയത്തിലെത്തിയതായി സൂചന. മറ്റു വിഷയങ്ങളില്‍ ജനുവരി നാലിന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങളുമായി മുന്നോട്ടു പോകുമെന്നു തന്നെ പറഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചത്. നിയമം പിന്‍വലിക്കുന്നത് ഒഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു.
മൂന്നു കേന്ദ്ര മന്ത്രിമാരും 41 കര്‍ഷക യൂണിയന്‍ പ്രതിനിധികളും തമ്മിലായിരുന്നു ഇന്നു ചര്‍ച്ച.
കര്‍ഷകരുടെ നാല് അജണ്ടകളില്‍ രണ്ടെണ്ണം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. നിയമങ്ങള്‍ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത 41 കര്‍ഷക സംഘങ്ങള്‍ളുടെ പ്രതിനിധികള്‍ അറിയിച്ചു.
വൈദ്യുതി ഭേദഗതി ബില്ലിലും എയര്‍ ക്വാളിറ്റി കമ്മിഷന്‍ ഓര്‍ഡിനന്‍സിലും ദേദഗതി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ശ്രദ്ധേയമായ രണ്ട് വിഷയങ്ങളില്‍ ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചര്‍ച്ച പുനരാരംഭിക്കും.
ശൈത്യകാലം മുന്‍നിറുത്തി വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടും പ്രക്ഷോഭം നിറുത്തി നാട്ടിലേക്ക് മടങ്ങാന്‍ കര്‍ഷക യൂണിയനുകള്‍ ആവശ്യപ്പെടണമെന്ന് മന്ത്രി നരേന്ദ്ര തോമര്‍ അഭ്യര്‍ത്ഥിച്ചു.
ഒരു കര്‍ഷകന്റെ മകനെന്ന നിലയില്‍, നിയമപരമായ താങ്ങുവിലയുടെ ആവശ്യകത തനിക്കു മനസ്സിലാക്കാനാവുമെന്നു മന്ത്രി തോമര്‍ യോഗത്തില്‍ പറഞ്ഞു. പക്ഷേ, കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചതെന്ന് കര്‍ഷക യൂണിയന്‍ പ്രതിനിധി കവിത കുറുഗന്തി പറഞ്ഞു.
മധ്യപ്രദേശിലെ വ്യാപാരികള്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും യോഗത്തില്‍ പരാമര്‍ശമുണ്ടായി. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ 22 കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത രണ്ടു കോടി രൂപ തട്ടിയെടുത്ത വിഷയത്തില്‍ കേന്ദ്രമന്ത്രിക്ക് ഉത്തരമുണ്ടായില്ല.
ഉത്തര്‍പ്രദേശില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയ ശേഷം വിളകളുടെ വില 50 ശതമാനം കുറഞ്ഞുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പരമാവധി താങ്ങുവിലയിലും താഴെയാണ് വിളകള്‍ വാങ്ങുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ ഗുണം ചെയ്യുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിലും കുറഞ്ഞ ഒരുപാധിയും സ്വീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു.
ഇതിനിടെ, പഞ്ചാബില്‍, പ്രതിഷേധിച്ച കര്‍ഷകര്‍ റിലയന്‍സ് ജിയോയുടെ നൂറുകണക്കിന് സെല്‍ഫോണ്‍ ടവറുകള്‍ ആക്രമിച്ചുവെന്ന് ഉടമ മുകേഷ് അംബാനി പറഞ്ഞു. കാര്‍ഷിക നിയമങ്ങളുടെ പ്രധാന ഗുണഭോക്താക്കളിലൊരാളായി കണക്കാക്കപ്പെടുന്നത് അംബാനിയെയാണ്. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ഉറപ്പു നല്കിയിട്ടുണ്ട്.
Keywords: Farmers, Talk, Delhi, India, Farm Laws, Narendra Singh Thomar
COMMENTS