തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്കടുത്ത് ത്രേസ്യാപുരത്ത് ശാഖാ കുമാരി എന്ന 51 കാരിയെ 28 കാരനായ ഭര്‍ത്താവ് അരുണ്‍ അരുണ്‍ ആസൂത്രണം ചെയ്ത് കൊലപ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്കടുത്ത് ത്രേസ്യാപുരത്ത് ശാഖാ കുമാരി എന്ന 51 കാരിയെ 28 കാരനായ ഭര്‍ത്താവ് അരുണ്‍ അരുണ്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്.
ശാഖാ കുമാരി ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന് അരുണ്‍ പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അരുണു ശാഖയും തമ്മിലുള്ള വിവാഹം രണ്ടു മാസം മുന്‍പായിരുന്നു. ശാഖയുടെ സമ്പത്ത് കണ്ടാണ് അരുണ്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അരുണിന് അടുത്ത അപമാനമായി തോന്നിയിരുന്നു. ശാഖയുടെ വീട്ടിലെ കാര്യസ്ഥന്‍ വിജയകുമാര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ശാഖാ കുമാരിയുടെ ആദ്യ വിവാഹമാണിത്. അരുണു ശാഖയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും വിജയകുമാറും അയല്‍വാസികളും പറയുന്നു. വിവാഹ ദിനത്തില്‍ പോലും അരുണ്‍ ഫോട്ടോയ്ക്ക് നില്‍ക്കാന്‍ വിസമ്മതിക്കുകയും കാറെടുത്ത് പുറത്തേക്ക് പോയി കറങ്ങി നടക്കുകയും ചെയ്തിരുന്നതായും സാക്ഷികള്‍ പറയുന്നു.
വിവാഹത്തിന് നൂറു പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും കാറ്റുമാണ് അരുണ്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 10 ലക്ഷം രൂപ നല്‍കുകയും കാര്‍ എടുത്തു കൊടുക്കുകയും ചെയ്തിരുന്നു. ശാഖയ്ക്ക. വലിയൊരു ഭൂസ്വത്തിന് ഉടമയുമാണ് ശാഖ. ശാഖയുടെ അച്ഛന്‍ അധ്യാപകനായിരുന്നു. അദ്ദേഹം നേരത്തെ തന്നെ മരിച്ചു പോയി.
ഭൂസ്വത്ത് കണ്ട് അരുണ്‍ ശാഖയുമായി പ്രണയത്തിലാവുകയായിരുന്നു. ശാഖയാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. വിവാഹവേളയില്‍ അരുണും അഞ്ചു സുഹൃത്തുക്കളും മാത്രമാണത് എത്തിയത്. അരുണിന്റെ ബന്ധുക്കള്‍ ആരും തന്നെ എത്തിയിരുന്നില്ല. പത്താംകല്ല് സ്വദേശിയാണ് അരുണ്‍ എന്നാണ് അറിയുന്നത്.
അരുണ്‍ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു ഒരു കാരണവശാലും. ഇത് അനുവദിക്കാനാവില്ലെന്ന് ശാഖ നിലപാടെടുത്തു. ഇതോടെയാണ് ശ്വാസംമുട്ടിച്ചു കൊന്നത്. തുടര്‍ന്ന് ഷോക്കടിപ്പിച്ചു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാന്‍ എടുത്ത വയറില്‍ അതില്‍ ശാഖ ചവിട്ടിയപ്പോള്‍ ഷോക്കേറ്റു എന്നാണ് അരുണ്‍ പറഞ്ഞത്.
ഇതേ കാരണം പറഞ്ഞാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നതും. ഷോക്കേറ്റല്ല മരണമെന്ന് ആശുപത്രി അധികൃതര്‍ക്കും ബോധ്യപ്പെട്ടിരുന്നു. കൈകൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് അരുണ്‍ സമ്മതിച്ചത്.
ശാഖയുടെ വീട്ടില്‍ പരിശോധന നടത്തിയ ഫോറന്‍സിക് സംഘം ബഡ് ഷീറ്റില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. താന്‍ വിവാഹിതനാണെന്ന കാര്യം ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന് അരുണ്‍ പറയുന്നു. ഇതില്‍ തന്നെ ചില സുഹൃത്തുക്കള്‍ പ്രായ വ്യത്യാസത്തിന്റെ കാര്യം പറഞ്ഞ് കളിയാക്കിയതും മാനസിക വിഷമം ഉണ്ടാക്കി. അടുത്തിടെ വിവാഹ ഫോട്ടോ ശാഖ ഫേസ്ബുക്കില്‍ പങ്കുവെച്ചത് അരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കിയിരുന്നു. ഇതും കൊലയ്ക്കു കാരണമായി.
Keywords: Sakha Kumari, Murder, Crime, Arun
COMMENTS