തിരുവനന്തപുരം: 21 കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി പ്രഖ്യാപിച്ച് സര്‍വരെയും അമ്പരപ്പിച്ച സിപിഎം പത്തനംതിട്ട ജില്ലയിലെ അരുവാപ്...
തിരുവനന്തപുരം: 21 കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി പ്രഖ്യാപിച്ച് സര്‍വരെയും അമ്പരപ്പിച്ച സിപിഎം പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തില്‍ 21 കാരിയായ രേഷ്മ മറിയം റോയിയെ പ്രസിഡന്റ് ആക്കാന്‍ തീരുമാനിച്ചു.
ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പഞ്ചായത്ത് പ്രസിഡന്റും കേരളത്തില്‍ നിന്നായിരിക്കും. രേഷ്മയുടെ നേതൃപാടവം കണക്കിലെടുത്താണ് സ്ഥാനം നല്‍കുന്നതെന്ന് സിപിഎം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനം ഔദ്യോഗികമായി രേഷ്മയെ അറിയിച്ചിട്ടില്ല. അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് രേഷ്മ വിജയിച്ചത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം നവംബര്‍ 19 ആയിരുന്നു. നവംബര്‍ 18നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. ബിബിഎ പൂര്‍ത്തിയാക്കിയ രേഷ്മ ഉന്നതപഠനത്തിന് ആലോചിക്കുന്ന വേളയിലാണ് രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിഞ്ഞത്.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. അച്ഛന്‍ റോയ് പി മാത്യുവിന് തടിക്കച്ചവടമാണ്. അമ്മ മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. സഹോദരന്‍ റോബിന്‍ മാത്യു റോയ്.
സ്ഥാനലബ്ധിയെക്കുറിച്ച് ചോദിച്ചപ്പോഴും വളരെ പക്വതയുള്ള രാഷ്ട്രീയക്കാരിയുടെ പ്രതികരണമാണ് രേഷ്മയില്‍ നിന്നു വന്നത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു തുന്നെ നിശ്ചയിച്ച വിവരം പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം വന്നാല്‍ പ്രതികരിക്കാമെന്നായിരുന്നു രേഷ്മ പറഞ്ഞത്.
ഇതേസമയം, തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതും നേതൃപാടവം കണക്കിലെടുത്ത് തന്നെയാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
ആര്യയുടെ അച്ഛന്‍ രാജേന്ദ്രന്‍ ഇലക്ട്രീഷ്യനാണ്. അമ്മ ശ്രീലത എല്‍ഐസി ഏജന്റും. ബാലസംഘം ബ്രാഞ്ച് കമ്മിറ്റി അംഗം ആയിട്ടാണ് ആര്യ പാര്‍ട്ടിയെക്കുറിച്ച് ആദ്യം അറിയുന്നത്. പിന്നീട് പൂജപ്പുര മേഖലാ പ്രസിഡന്റും അതുകഴിഞ്ഞ് ചാല ഏരിയാ കമ്മിറ്റി പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായി മാറി.
ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ആര്യ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൂജപ്പുരയിലെ എല്‍ബിഎസ് എന്‍ജിനീയറിങ് കോളജില്‍ അപ്ലൈഡ് ഇലക്ട്രോണിക്‌സിനു ചേര്‍ന്നെങ്കിലും പിന്നീട് പഠനം പാതിവഴിയില്‍ നിര്‍ത്തി ഓള്‍ സെയിന്റ്‌സ് കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു.
ഇതിനിടെ, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായി. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു വ്യക്തികളും പരാജയപ്പെട്ടതോടെയാണ് ആ്യയുടെ പേര് പരിഗണനയില്‍ വന്നത്. 25 വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്ന ആര്യ തലസ്ഥാന നഗരത്തിന് പുതിയൊരു മുഖം നല്‍കുമെന്ന് എല്ലാവര്‍ക്കും വാഗ്ദാനം നല്‍കുകയാണ്.
മോഹന്‍ലാല്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട പ്രമുഖര്‍ ആര്യയെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
Keywords: Arya Rajendran, Reshma Mariam Roy, Trivandrum Mayor, Panchayat President
COMMENTS