തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ വിഷയത്തില്‍ ബിജു രമേശിന് വക്കീല്‍ നോട്ടീസ്. ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ വിഷയത്തില്‍ ബിജു രമേശിന് വക്കീല്‍ നോട്ടീസ്.
50 വര്‍ഷത്തോളമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇത്തരം വാസ്തവ വിരുദ്ധമായ പ്രസ്താവന കാരണമുണ്ടായ മാനഹാനി വളരെ വലുതാണെന്നും അതിനാല്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും കേസ് ഫയല്‍ ചെയ്യുമെന്നുമാണ് നോട്ടീസിന്റെ ഉള്ളടക്കം.
നേരത്തെ ബാര്‍ കോഴ കേസില്‍ ബിജു രമേശ് ഹാജരാക്കിയ സി.ഡിയില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാമര്‍ശമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെന്നും എന്നാല്‍ ആ സി.ഡി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നെന്നും അതിനാല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
Keywords: Ramesh Chennithala, Legal action, Biju Ramesh
COMMENTS